Advertisment

സ്വദേശി പൗരൻ അബദ്ധത്തിൽ അയച്ച 400 ദിനാർ തിരിച്ചു നൽകി മാതൃകയായി മലയാളി യുവാക്കൾ

New Update

publive-image

Advertisment

ബഹ്റൈൻ: ബെനിഫിറ്റ് പേ വഴി സ്വദേശി പൗരൻ അബദ്ധത്തിൽ അയച്ച തുക തിരിച്ചു നൽകി യുവാക്കൾ മാതൃകയായി. ബുദയ്യയിലെ അൽസഫീർ റെസ്റ്റ് റോറ്റൻറ്റ് ജീവനക്കാരായ റംഷാദ് പേരാമ്പ്ര, നൗഫൽ നദാപുരം എന്നീ യുവാക്കളാണ് നാനൂറ് ഫിൽസിനു പകരം നാനൂറ് ദിനാർ (ഏകദേശം എൺപതിനായിരം ഇന്ത്യൻ രൂപ) അയച്ച സ്വദേശി പൗരൻ ഖാലിദ്നെ തേടി പിടിച്ചു തുക തിരിച്ചേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം 400 ഫിൽ‌സ് വില വരുന്ന മാങ്ങാ ജ്യൂസ് വാങ്ങിയ സ്വദേശി പൗരൻ തുക ബെനിഫിറ്റ് വഴി അയക്കുകയായിരുന്നു. വലിയ തുക റെസ്റ്റോറന്റിന്റെ അക്കൗണ്ടിലേക്ക് വന്നതായി രാത്രി ശ്രദ്ധയിൽപെട്ട യുവാക്കൾ, തുക അയച്ച അക്കൗണ്ട് നമ്പർ കണ്ടെത്തിയെങ്കിലും അയച്ച ആളുടെ ഫോൺ നമ്പർ കണ്ടെത്താനായില്ല.

ബെനിഫിറ്റ് വഴി ഒരു തുക ട്രാൻസ്ഫർ ചെയ്‌താൽ ട്രാൻസ്ഫർ ഉറപ്പു വരുത്തുന്ന മെസ്സേജിൽ അക്കൗണ്ട് ഉടമയുടെ നമ്പർ ലഭിക്കുമെന്ന് മനസ്സിലാക്കിയ യുവാക്കൾ ഈ വലിയ തുക വന്ന അക്കൗണ്ടിലേക്ക് 100 ഫിൽ‌സ് അയക്കുകയും അക്കൗണ്ട് ഉടമയുടെ നമ്പർ കണ്ടെത്തുകയും അദ്ദേഹത്തെ ബന്ധപ്പെടുകയും അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് സ്വദേശി പൗരൻ റെസ്റ്റോറന്റിൽ എത്തി യുവാക്കളിൽ നിന്ന് തന്നെ തുക കൈപ്പറ്റുകയും ചെയ്തു.

തുക തിരികെ ലഭിച്ച ബഹ്‌റൈൻ പൗരനും പോലീസ് സ്റ്റേഷനിലെ പോലീസുകാരും യുവാക്കളെ അഭിനന്ദിക്കുകയും സത്യസന്ധതക്ക് നന്ദിയും അറിയിച്ചു. ബുദയ്യയിലെ സ്വദേശി പൗരന്മാരുടെ ഇൻസ്റാഗ്രാമിലെ താരങ്ങളാണ് ഇപ്പോൾ ഈ യുവാക്കൾ. സത്യസന്ധതക്കുള്ള അംഗീകാരം നേടിയ രണ്ടു പേരെയും ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ ബഹ്‌റൈൻ ഘടകം അഭിനന്ദിച്ചു.

ഈസ്റ്റ് പേരാമ്പ്ര മഹല്ല് കൂട്ടായ്മ കമ്മിറ്റി ബഹ്‌റൈൻ പ്രതിനിധിയായ റംഷാദ് കോഴിക്കോട് ഈസ്റ്റ് പേരാമ്പ്ര തെക്കേ നിടൂളി കുഞ്ഞമ്മദ് കുട്ടിയുടെ മകനാണ്. നാദാപുരം കിയ്യായി കുനിയിൽ അബ്ദുല്ലയാണ് നൗഫലിന്റെ പിതാവ്.

ബുദയ്യ പോലീസ് സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന 1977യിൽ സ്ഥാപിതമായ "അൽ സഫീർ റെസ്റ്റോറന്റിലെ ജോലിക്കാരിൽ ഭൂരിഭാഗം പേരും മലയാളികൾ ആണ്. അൾസഫീർ റസ്റ്ററന്റ്: 17694957.

NEWS
Advertisment