Advertisment

തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് വനംവകുപ്പ്: എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയിരിക്കുന്നത് പതിനഞ്ച് ദിവസത്തേക്ക്

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഗൃഹപ്രവേശന ചടങ്ങിനിടെ വിരണ്ടോടി രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആന തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് വനംവകുപ്പ്. പതിനഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയിരിക്കുന്നത്.

Advertisment

publive-image

ചെറിയ ശബ്ദമുണ്ടായാല്‍ പോലും ഇടയുന്ന രാമചന്ദ്രനെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് ശേഷമെ എഴുന്നള്ളിപ്പിന് ഇറക്കാവുവെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ആനയെ പുറത്തേക്ക് കൊണ്ടുപോകണമെങ്കില്‍ ആരോഗ്യപരിശോധന നടത്തി സോഷ്യല്‍ ഫോറസ്റ്ററി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പരിശോധനയ്ക്കായി ആനചികിത്സാ വിദഗ്ധരുടെ പ്രത്യേക പാനല്‍ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം രൂപീകരിക്കും. നാട്ടാന പരിപാലന ചട്ടത്തിന് വിരുദ്ധമായി ആനയെ എഴുന്നള്ളിച്ചതിന് പാപ്പാന്മാര്‍, ആനയുടമ, ഉത്സവം നടന്ന ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Advertisment