Advertisment

തേജസ് ട്രെയിന്‍ വൈകി; യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ

New Update

മുംബൈ: മുംബൈ-അഹമ്മദാബാദ്​ തേജസ്​ ട്രെയിനിലെ യാത്രക്കാര്‍ക്ക്​ നഷ്​ടപരിഹാരം നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഐ.ആര്‍.സി.ടി.സിയാണ്​ ട്രെയിന്‍ വൈകിയതിന്​ നഷ്​ടപരിഹാരം നല്‍കുക. ഓരോ യാത്രക്കാരനും 100 രൂപ വീതമാണ്​ ലഭിക്കുക. കഴിഞ്ഞ ദിവസം മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്​റ്റേഷനില്‍ ഒരു മണിക്കൂര്‍ വൈകിയാണ്​ ട്രെയിന്‍ എത്തിയത്​.

Advertisment

publive-image

പശ്​ചിമ റെയില്‍വേയിലെ വൈദ്യുത ലൈനിലെ തകരാര്‍ മൂലമാണ്​ ട്രെയിന്‍ വൈകിയത്​. ഭയാന്തര്‍-മിറ​ റോഡ്​ റെയില്‍വേ സ്​റ്റേഷനുകള്‍ക്കിടയിലാണ്​ തകരാര്‍ കണ്ടെത്തിയത്​. 1.10ന്​ മുംബൈയി​ലെത്തേണ്ട ട്രെയിന്‍ 2.35നാണ്​ എത്തിയത്​.

ട്രെയിനില്‍ യാത്ര ചെയ്ത 630 യാത്രക്കാര്‍ക്കാണ് നൂറ് രൂപ വീതമാണ് നഷ്ടപരിഹാരമായി നല്‍കുക. റീഫണ്ട് പോളിസി അനുസരിച്ച്‌ യാത്രക്കാര്‍ അപേക്ഷ നല്‍കണമെന്നും പരിശോധനയ്ക്ക് ശേഷം ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നുമാണ് ഐആര്‍സിടിസി വക്താവ് അറിയിച്ചിരിക്കുന്നത്. 18002665844 എന്ന നമ്ബറിലോ irctcclaims@libertyinsurance.in എന്ന ഇമെയിലേക്കോ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ക്ലെയിം ചെയ്യാമെന്ന് ഐആര്‍സിടിസി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

thejas train service
Advertisment