തെലങ്കാന ബസ്സപകടം ; മരണം 57 ആയി,6 പേരുടെ നില അതീവ ഗുരുതരം

Wednesday, September 12, 2018

 

 

ഹൈദരാബാദ്: തെലങ്കാനയില്‍ നടന്ന ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. ബസില്‍ ഉണ്ടായിരുന്ന 88 പേരില്‍ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മരിച്ചവരില്‍ കൂടുതലും സ്‌ത്രീകളാണ്‌. നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി.

ടിഎസ്‌ആര്‍ടിസിയുടെ ബസ് ആണ് കഴിഞ്ഞ ദിവസം 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്. സ്‌പീഡ്‌ ബ്രേക്കര്‍ ചവിട്ടിയപ്പോള്‍ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. തെലങ്കാനയിലെ ശനിവര്‍പേട്ടയിലാണ് സംഭവം.

മരണപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ടിഎസ്‌ആര്‍ടിസി 3 ലക്ഷം രൂപയും സൗജന്യ ചികിത്സയും നല്‍കുമെന്ന് അറിയിച്ചു. മരിച്ചവരില്‍ 45 പേരെ തിരിച്ചറിഞ്ഞു.

×