Advertisment

തെളിവ് ഒക്‌ടോബര്‍ 18ന് തിയറ്ററുകളിലെത്തുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

എംഎ നിഷാദ് സംവിധാനം ചെയ്ത തെളിവ് ഒക്‌ടോബര്‍ 18ന് തിയറ്ററുകളിലെത്തുന്നു. ചെറിയാന്‍ കല്‍പ്പകവാടി തിരക്കഥയൊരുക്കിയ ചിത്രം ഒരു കുറ്റാന്വേഷണത്തിന്‍റെ ഉദ്വേഗജനകമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്.

publive-image

ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീ സമൂഹത്തില്‍ നേരിടുന്ന കഠിനമായ പരീക്ഷണങ്ങളും അതിജീവനത്തിനായി നടത്തേണ്ടിവരുന്ന പോരാട്ടങ്ങളും സിനിമയില്‍ പ്രമേയമാകുന്നുണ്ട്. ലാല്‍, ആശ ശരത്, രഞ്ജി പണിക്കര്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു, രാജേഷ് ശര്‍മ, സയിദ് മൊഹസിന്‍ ഖാന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

Advertisment