കോഴിപ്പോരിനിടെ കോഴിയുടെ കാലില്‍ കെട്ടിയ കത്തി കൊണ്ട് 45 കാരന്‍ മരിച്ചു

നാഷണല്‍ ഡസ്ക്
Saturday, February 27, 2021

ഹൈദരാബാദ്: കോഴിപ്പോരിനിടെ 45-കാരന്‍ മരിച്ച സംഭവത്തില്‍ കോഴിയും പരിപാടിയുടെ സംഘാടകനും പോലീസ് കസ്റ്റഡിയിലായി.തെലുങ്കാനയിലെ ജഗ്തിയല്‍ ജില്ലയിലെ യെല്ലമ്മ ക്ഷേത്രത്തിലാണ് ഫെബ്രുവരി 22 ന് ഇത്തരത്തിലൊരു വിചിത്രമായ സംഭവം നടന്നത്.കോഴിയുടെ കാലില്‍ കെട്ടിയ കത്തി അബദ്ധത്തില്‍ ഞരമ്പില്‍തട്ടി മുറിവേറ്റ് തനുഗുള്ള സതീഷ് എന്നയാളാണ് മരിച്ചത്.

മത്സരത്തിനായി എത്തിച്ച കോഴിയെ താഴേക്ക് വിടുമ്പോഴാണ് സതീഷിന് മുറിവേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തെലങ്കാനയില്‍ കോഴിപ്പോരിന് നിരോധനമുണ്ട്. അനധികൃതമായാണ് മത്സരം സംഘടിപ്പിച്ചത്. അന്വേഷണത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത കോഴി നിലവില്‍ ഗൊല്ലപ്പളി പോലീസ് സ്‌റ്റേഷനിലാണുള്ളത്.

×