Advertisment

അത്താഴത്തിന് മട്ടന്‍ കറി: തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന പ്രതികളുടെ ആദ്യ ജയില്‍ രാത്രി ഇങ്ങനെ

New Update

ഹൈദരബാദ്: തെലങ്കാനയിലെ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ആദ്യദിനം നല്‍കിയത് അത്താഴത്തിന് മട്ടന്‍ കറി. പ്രതികള്‍ ആദ്യദിവസം ജയിലില്‍ ഉറങ്ങിയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രതികള്‍ക്ക് ജയില്‍ മാന്വുവല്‍ അനുസരിച്ചാണ് ഭക്ഷണം വിളമ്ബിയതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.

Advertisment

publive-image

 

ബുധനാഴ്ച രാത്രിയാണ് 26കാരിയായ ഡോക്ടറെ കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്്. മുഹമ്മദ് ആരിഫ്, ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചെന്നകേശവാലു എന്നിവരാണ് പ്രതികള്‍. ഡ്രൈവര്‍ മുഹമ്മദ് ആരിഫ് ആണ് കേസിലെ പ്രധാന പ്രതി.

പ്രതികള്‍ ജയിലില്‍ തുടര്‍ച്ചയായി നിരീക്ഷണത്തിലാണെന്ന് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 'ഉറക്കമില്ലാതെയാണ് അവര്‍ ആദ്യ രാത്രി കഴിച്ചുകൂട്ടിയത്. ജയില്‍ മാന്വുവല്‍ അനുസരിച്ച്‌ ഉച്ചഭക്ഷണത്തിന് ദാല്‍ കറിയും ചോറും അത്താഴത്തിന് മട്ടന്‍ കറിയും കഴിച്ചതായാണ് ജയില്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു സംഭവം. ഷംഷാബാദിലെ ടോള്‍പഌസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികള്‍ യുവതിയെ കീഴടക്കാന്‍ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.

 

Advertisment