Advertisment

പെ​രു​വ​ള്ളൂ​രില്‍ എടിഎം തകര്‍ത്ത് കവര്‍ച്ച ശ്രമം; അന്തര്‍ സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

New Update

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ര്‍ പ​റമ്പി​ല്‍ പീ​ടി​ക​യി​ലു​ള്ള ക​ന​റ ബാ​ങ്ക്​ എ.​ടി.​എം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​രാ​ന്‍ ശ്രമിച്ച കേസില്‍അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റില്‍. ഒ​ഡി​ഷ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര ബ​ന്ദ്ര​യെ​യാ​ണ്​ (20) തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Advertisment

publive-image

ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​ക്ക് മോ​ഷ്​​ടാ​വ് എ.​ടി.​എം കൗ​ണ്ട​റി​ല്‍ ക​യ​റി​യ​താ​യി സി.​സി ടി.​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. 12.30 വ​രെ മോ​ഷ്​​ടാ​വ് എ.​ടി.​എ​മ്മി​നു​ള്ളി​ലു​ണ്ടാ​യ​താ​യി ദൃ​ശ്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.കൗ​ണ്ട​റി​ല്‍ ക​യ​റി​യ മോ​ഷ്​​ടാ​വ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

മു​ഖം​മൂ​ടി, മാ​സ്ക്, ഹെ​ല്‍​മ​റ്റ് ഒ​ന്നും ധ​രി​ക്കാ​തെ​യാ​യി​രു​ന്നു എ​ത്തി​യ​ത്. പ​ത്ത​ര​ക്ക് അ​ക​ത്ത്​ പ്ര​വേ​ശി​ച്ച​തി​ന്​ ശേ​ഷം പി​ന്നീ​ട് പു​റ​ത്തു​പോ​യി പ​ത്ത് മി​നി​ട്ട് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യാ​ണ് എ.​ടി.​എം ത​ക​ര്‍​ത്ത​ത്.

ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ത​ക​ര്‍​ത്തെ​ങ്കി​ലും പ​ണം ന​ഷ്​​ട​മാ​യി​ല്ല. ഇ​തേ ദി​വ​സം രാ​ത്രി ഒ​ന്ന​ര​ക്ക് തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ്​ ഈ ​വ​ഴി പ​ട്രോ​ളി​ങ്​ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും എ.​ടി.​എം ത​ക​ര്‍​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ല്ല. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ണ​മെ​ടു​ക്കാ​ന്‍ വ​ന്ന​യാ​ളാ​ണ് എ.​ടി.​എം ത​ക​ര്‍​ക്ക​പ്പെ​ട്ട​ത് ആ​ദ്യം ക​ണ്ട​ത്. വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തി. സി.​സി ടി.​വി ദൃ​ശ്യ​ത്തി​ല്‍​നി​ന്ന്​ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ നാ​ട്ടു​കാ​രാ​ണ്​ താ​മ​സി​ക്കു​ന്ന സ്ഥ​ലം പൊ​ലീ​സി​ന് പ​റ​ഞ്ഞു​കൊ​ടു​ത്ത​ത്.

thenipalaatm case
Advertisment