Advertisment

ഗോമൂത്രത്തിൽ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ല ; ഗോമൂത്ര പഠനം പരാജയമെന്ന് ശാസ്ത്രജ്ഞര്‍ കേന്ദ്രത്തോട്‌

New Update

ഡല്‍ഹി : കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കീഴിൽ നടത്തിയ ഗോമൂത്ര പഠനം പരാജയം. ഗോമൂത്രത്തിൽ ആരോഗ്യപരമായ ഗുണങ്ങളൊന്നും ഇല്ലെന്നും പഠനത്തിൽ കഴമ്പില്ലെന്നുമാണ് ശാസ്ത്രകാരന്മാർ പറയുന്നത്. ഇക്കാര്യം ഇവർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ശാസ്ത്രകാരന്മാർ വിസമ്മതം അറിയിച്ചതോടെയാണ് ഗവേഷണം പരാജയപ്പെട്ടത്. ഫെബ്രുവരി 17ന് ഗവേഷണം തുടങ്ങാനായിരുന്നു പദ്ധതി.

Advertisment

publive-image

സ്വദേശികളായ പശുക്കളിൽ നിന്നുള്ള മൂത്രത്തിൻ്റെ ഗുണഗണങ്ങൾ കണ്ടെത്താനായിരുന്നു പഠനം. ഗവേഷണത്തിലൂടെ സ്വദേശി പശുക്കളിൽ നിന്നുള്ള ഉത്പന്നങ്ങൾ വർധിപ്പിക്കാനുള്ള ശാസ്ത്രീയ നീക്കം എന്ന് പേരിട്ടിരുന്ന ഈ പഠനം കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിൻ്റെ കീഴിലാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനായി ചില ശാസ്ത്രകാരന്മാരെയും തിരഞ്ഞെടുത്തു. എന്നാൽ പഠനത്തോട് ഇവർ മുഖം തിരിച്ചു.

ക്യാൻസർ, രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ മേഖലകളിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടും ഗോമൂത്രത്തെപ്പറ്റിയുള്ള സൂചനകൾ എവിടെയും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ പഠനം നടത്തുക വഴി ശാസ്ത്രത്തിൻ്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്ന് ശാസ്ത്രകാരന്മാർ പറയുന്നു.

“ഇതൊരു തുറന്ന ഗവേഷണമാണെങ്കിൽ, എന്തുകൊണ്ട് പശുക്കളിൽ മാത്രം കേന്ദ്രീകരിക്കണം? എന്തുകൊണ്ട് ഒട്ടകം, ആട് തുടങ്ങിയ ജീവികളെ കൂടി ഇതിൽ ഉൾപ്പെടുത്തുന്നില്ല? ”- കൊൽക്കത്ത സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അയാൻ ബാനർജി പറഞ്ഞു.

ഗോമൂത്രം കുടിച്ചാൽ ക്യാൻസർ മാറുമെന്ന് മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് താക്കൂർ മുൻപ് പറഞ്ഞിരുന്നു. തന്റെ സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചിട്ടാണെന്നും പ്രഗ്യാസ് സിംഗ് പറഞ്ഞിരുന്നു.

cow centerl govt cow urin
Advertisment