Advertisment

റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തി; പക്ഷേ, അത് ഭൂചലനമായിരുന്നില്ല...! കര്‍ണാടകയില്‍ സംഭവിച്ചത്

New Update

publive-image

Advertisment

ബെംഗളൂരു: കര്‍ണാടകയിലെ ഹംപിയില്‍ ഭൂകമ്പമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ബെംഗളൂരുവിലെ നാച്യുറല്‍ ഡിസാസ്റ്റര്‍ മോണിറ്ററിംഗ് സെന്റര്‍ അറിയിച്ചു.

കര്‍ണാടകയിലെ ഹംപിയില്‍ വെള്ളിയാഴ്ച രാവിലെ 6.55 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ അത്തരത്തില്‍ ഭൂകമ്പമുണ്ടായിട്ടില്ലെന്നും സോഫ്റ്റ്‌വെയറിലെ പ്രശ്‌നമാണ് തെറ്റായ നിഗമനത്തിന് കാരണമായതെന്നും മോണിറ്ററിംഗ് സെന്ററിലെ ഉദ്യോഗസ്ഥനായ ജഗദീഷ് പറഞ്ഞു.

അടുത്ത പ്രദേശങ്ങളിലൊന്നും ഭൂകമ്പമുണ്ടായിട്ടില്ലെന്നും തുംഗഭദ്ര ഡാമിന് സമീപം ചെറിയൊരു പ്രകമ്പനം മാത്രമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment