Advertisment

ഭൂമിയിൽ വൻപ്രളയം വരും, സമുദ്രനിരപ്പ് ഉയരും; നാസയുടെ മുന്നറിയിപ്പ്

New Update

publive-image

Advertisment

വാഷിംഗ്ടൺ: ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്ന് നാസ. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായി. ഇത് പല രാജ്യങ്ങളിലും, പ്രത്യേകിച്ച് അമേരിക്കയിൽ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. എന്നാൽ ഇപ്പോൾ, നാസയുടെ പുതിയ പഠനത്തിൽ സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്നുമാണ് പറയുന്നത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നത്. ജൂൺ 21 ന് നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

‘നൂയിസൻസ് വെള്ളപ്പൊക്കം’ എന്ന് വിളിക്കപ്പെടുന്ന ഇവ നിലവിൽ തീരപ്രദേശങ്ങളിൽ സംഭവിക്കുന്നത് വേലിയേറ്റം ശരാശരി ഉയർന്ന 2 അടി ഉയരത്തിൽ എത്തുമ്പോഴാണ്. 2030 കളുടെ പകുതിയോടെ ഈ ‘നൂയിസൻസ് വെള്ളപ്പൊക്കം’ പതിവായി ഉണ്ടാകുമെന്നും നാസ പറയുന്നു. യു‌എസിന്റെ ഭൂരിഭാഗം തീരപ്രദേശത്തും കുറഞ്ഞത് വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠന റിപ്പോർട്ടിലുണ്ട്.

വേലിയേറ്റം മൂന്നോ നാലോ ഇരട്ടി വർദ്ധിക്കുമെന്നും പഠനം പറയുന്നു. ഈ വെള്ളപ്പൊക്കം വർഷം മുഴുവനും കാണില്ലെങ്കിലും ഏതാനും മാസങ്ങൾ തുടരാൻ സാദ്ധ്യതയുണ്ട്. വെള്ളപ്പൊക്കം കാരണം തീരപ്രദേശത്തിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങൾ കൂടുതൽ അപകടസാധ്യതയിലും ദുരിതത്തിലുമാകും. സ്ഥിതി ഗതികൾ കൂടുതൽ വഷളാകും,- നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

“ചന്ദ്രന്റെ ഗുരുത്വാകർഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ നമ്മുടെ തീരപ്രദേശങ്ങളിലും ലോകമെമ്പാടുമുള്ള തീരപ്രദേശത്തെയും വെള്ളപ്പൊക്ക സാദ്ധ്യത വർദ്ധിപ്പിക്കും.’അദ്ദേഹം പറയുന്നു.

ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂർത്തിയാക്കാൻ 18 വർഷങ്ങളോളം വേണ്ടി വരും. ചലനം എല്ലായ്പ്പോഴും ഉണ്ടെങ്കിലും, ഇത് അപകടകരമാകുന്നത് സമുദ്രനിരപ്പുകളുമായി ചേരുമ്പോഴാണെന്നും പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഫിൽ തോംസൺ പറഞ്ഞു.

NEWS
Advertisment