Advertisment

ബ്രെക്സിറ്റിൽ കൂടുതൽ ചർച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി.

New Update

ബ്രസല്‍സ്: ബ്രെക്സിറ്റിൽ കൂടുതൽ ചർച്ചകള്‍ക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് ആവശ്യം.

Advertisment

publive-image

നാളെയാണ് യൂറോപ്യൻ യൂണിയന്റെ അടിയന്തരയോഗം. ജർമ്മൻ ചാൻസല‍ർ ആംഗലാ മെർക്കലുമായും മേ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്സിറ്റ് ഒരു വർഷം വരെ നീട്ടാൻ തയ്യാറാണെന്നാണ് മെർക്കൽ നൽകിയ സൂചന.

യൂറോപ്യൻ യൂണിയൻ നേതാക്കൾ ബ്രസൽസിൽ യോഗം ചേർന്ന് മേയുടെ അഭ്യർ‍ത്ഥനയിൽ തീരുമാനമെടുക്കും.

ഒരു വർഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ഡോണൾഡ് ടസ്കിന്റെയും അഭിപ്രായം. അതിനിടെ ബ്രിട്ടനിൽ എംപിമാർ തമ്മിൽ നടന്ന ച‍ർച്ചകൾ അവസാനിച്ചു. അധികം താമസിയാതെ വ്യവസ്ഥകളിൽ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ.

Advertisment