Advertisment

നമുക്ക് ബ്രെക്‌സിറ്റിനെ കുറിച്ച സംസാരിക്കാം’ ;സമവായ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജെറെമി കോര്‍ബിനെ ചര്‍ച്ചക്ക് ക്ഷണിച്ച് തെരേസാ മേ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ലണ്ടന്‍: ബ്രെക്‌സിറ്റ് സമവായ ചര്‍ച്ചകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ജെറെമി കോര്‍ബിനെ ചര്‍ച്ചക്ക് ക്ഷണിച്ച് തെരേസാ മേ. ബ്രെക്‌സിറ്റില്‍ സമവായത്തിലെത്തുവാനായി തെരേസാ മേ മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.

Advertisment

‘കരാറോടു കൂടിയുള്ള ബ്രെക്‌സിറ്റ് അസാധ്യമാണ്. അത് തന്റെ അധികാര പരിധിയില്‍ വരുന്നതല്ല’ എന്ന് മേ ജെറെമി കോര്‍ബിനിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു.

publive-image

അവിശ്വാസ പ്രമേയം അതിജീവിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ എം.പിമാരുമായി ചര്‍ച്ച ആരംഭിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം 21ന് പുതിയ പദ്ധതി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് മേയുടെ തീരുമാനം. പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നിരുന്നു.

നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേ ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മേ കൊണ്ടുവന്ന ബ്രെക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേ അതിജയിച്ചു. മുന്‍ കരാറില്‍ നിന്നും പരിഷ്‌കാരം വരുത്തിയ പ്ലാന്‍ ബി തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേ അറിയിച്ചിരിക്കുന്നത്.

കരാറില്ലാതെയുള്ള ബ്രെക്‌സിറ്റ് ഉണ്ടാവില്ലെന്ന് ഉറപ്പ് തരണമെന്നാണ് കോര്‍ബിന്റെ ഉപാധി. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment