Advertisment

സ്വന്തം പാര്‍ട്ടിയിലെ വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ: തെരേസയെ പിന്തുണച്ചത് 317 എം.പിമാരില്‍ 200 പേര്‍

author-image
admin
Updated On
New Update

സ്വന്തം പാര്‍ട്ടിയിലെ വിശ്വാസവോട്ടെടുപ്പിനെ അതിജീവിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. ബ്രിട്ടീഷ് പ്രതിനിധി സഭയായ ഹൗസ് ഓഫ് കോമണ്‍സില്‍ രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്.

publive-image

317 എം.പിമാരില്‍ 200 പേര്‍ മേയുടെ നേതൃത്ത്വത്തെ പിന്തുണച്ചു. ഇതോടെ അധികാരം നഷ്ടമാകുമെന്ന ഭീതി ഒഴിഞ്ഞു. തെരേസ മേയെ എതിര്‍ക്കുന്ന എം.പിമാരുടെ ബഹളത്തോടെയാണ് വിശ്വാസവോട്ടെടുപ്പിന് തുടക്കമായത്. മേയുടെ ബ്രക്സിറ്റ് നയത്തിനെതിരെ എം.പിമാര്‍ ആക്രോശിച്ചു.

വോട്ടെടുപ്പ് അനുകൂലമായതോടെ ഇനി ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും മേക്ക് വെല്ലുവിളികള്‍ ഉണ്ടാകില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഇനി ഒരു വര്‍ഷത്തിന് ശേഷമേ അടുത്ത വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ പാടുള്ളൂ.

വിശ്വാസ വോട്ടെടുപ്പ് പ്രതികൂലമായിരുന്നെങ്കില്‍ മേക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് രാജിവെക്കേണ്ടി വരുമായിരുന്നു.

theressa may
Advertisment