Advertisment

പിൽ തെർമോ മീറ്റർ ; താരങ്ങളുടെ ചൂടളക്കാന്‍ തെര്‍മോമീറ്റര്‍ ഗുളിക !

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദോഹ : ദോഹയിലെ അമിതമായ ചൂട് കായികതാരങ്ങളെ എങ്ങനെ ബാധിക്കുമെന്നത് അറിയാൻ വേണ്ടി ചൂടറിയൽ ഗുളിക . മാരത്തോൺ താരങ്ങൾക്കും നടത്തക്കാർക്കുമാണിത് നൽകുന്നത്.

Advertisment

publive-image

ഈ കുഞ്ഞന്റെ പേര് പിൽ തെർമോ മീറ്റർ എന്നാണ്. ഇതു വിഴുങ്ങിയാൽ അത്‌ലറ്റിന്റെ ശരീരം ചൂടിനോട് എങ്ങനെ പ്രതികരിക്കുന്നതെന്ന് ഗുളികക്കുള്ളിലെ പ്രത്യേത ചിപ്പിലൂടെ അറിയാം. ഗുളികക്കുള്ളിലെ വിവരങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണം വൈദ്യ സംഘത്തിന്റെ കൈയിലുണ്ടാവും. വിഴുങ്ങി രണ്ട് മണിക്കൂർ കഴിയുമ്പോൾ ചിപ്പ് വിവരങ്ങളയച്ച് തുടങ്ങും.18 മുതൽ 30 മണിക്കൂർ വരെ ഇതിനു പ്രവർത്തിക്കാൻ പറ്റും.

പിന്നീട് വൻകുടലിലൂടെ പുറന്തള്ളപ്പെടും.ദോഹയിൽ പകൽചൂട് 38 ഡിഗ്രി സെൽഷ്യസാണ്. അർധരാത്രി ചൂട് കുറഞ്ഞ് 30 ഡിഗ്രി സെൽഷ്യസ് എത്തുമ്പോളാണ് മാരത്തോൺ മത്സരങ്ങൾ ദോഹ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ നടത്തുന്നത്.

Advertisment