Advertisment

ഇവരാണ് എന്റെ പ്രിയ താരങ്ങള്‍: ജ്യോതിക

author-image
ഫിലിം ഡസ്ക്
New Update

Image result for jyothika interview

Advertisment

ചെന്നൈ: തമിഴകത്തിന്റെ പ്രിയ താരമാണ് ജ്യോതിക. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ജ്യോതിക അഭിനയിച്ചിട്ടുണ്ട്. സൂര്യയുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയ ജ്യോതിക ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്.

Related image

കഴിഞ്ഞ ദിവസമാണ് ജ്യോതികയുടെ പുതിയ ചിത്രമായ കാട്രിന്‍ മൊഴിയുടെ പ്രെമോഷന്‍ പരിപാടിയില്‍ ജ്യോതികയോട് തന്റെ പ്രിയപ്പെട്ട നായകന്‍ ആരെന്നുള്ള ചോദ്യം ഒരു ആരാധകന്‍ ചോദിക്കുന്നത്. ‘എന്റെ പ്രിയപ്പെട്ട നായകന്മാര്‍ മൂന്ന് പേരാണ്. അവരുടെ കൂടെ ജോലി ചെയ്യാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. അതില്‍ ഒരാള്‍ എന്റെ പുരുഷന്‍ സൂര്യ തന്നെയാണ്. മാധവന്‍, അജിത്ത് എന്നിവരാണ് മറ്റു രണ്ടുപേര്‍’ ജ്യോതിക പറഞ്ഞു.

രാധാമോഹന്‍ സംവിധാനം ചെയ്ത കാട്രിന്‍ മൊഴിയാണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റ് സിനിമകളില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ തേടിയെത്തുന്നുവെങ്കിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ജ്യോതിക പറയുന്നു.

Related image

കാട്രിന്‍ മൊഴിയില്‍ ഒരു നടി എന്ന നിലയില്‍ തനിക്ക് ഒരുപാട് ചെയ്യാന്‍ സാധിച്ചുവെന്നും ജ്യോതിക പറയുന്നു. വിദ്യാ ബാലന്‍ നായികയായി എത്തിയ ഹിന്ദിയില്‍ സൂപ്പര്‍ ഹിറ്റ് ചിത്രം ‘തുമാരി സുലു’വിന്റെ തമിഴ് റീമേക്കാണ് കാട്രിന്‍ മൊഴി.

Image result for jothika

Advertisment