Advertisment

കൊവിഡ് 19 ലോക്ക്ഡൗൺ; കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകുന്ന ഇളവുകൾ ഇവ

New Update

തിരുവനന്തപുരം: കൊവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ബില്ല് അടയ്ക്കുന്നതിന് അടക്കം നിരവധി ഇളവുകളാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. അഞ്ചു ജില്ലകളിലെ കൊവിഡ് തീവ്രപരിചരണ ആശുപത്രികൾക്ക് വെന്റിലേറ്ററുകൾ, പിപിഇ സ്യൂട്ടുകൾ, തീവ്ര പരിചരണ മരുന്നുകൾ എന്നിവ സജ്ജീകരിക്കാൻ 50 കോടി രൂപ കെഎസ്ഇബി നൽകിയിരുന്നു.

Advertisment

publive-image

അതോടെപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ ആദ്യ വിഹിതമായി 20 കോടിയും നല്കിയിരുന്നു. ഇതിനു പുറമേ നിരവധി ഇളവുകളാണ് ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ കെഎസ്ഇബി ഉപഭോക്താക്കൾക്ക് നല്കുന്നത്.

1. പിഴയില്ലാതെ വൈദ്യുതി ബില്‍ അടക്കുന്ന തീയതി മാര്‍ച്ച് 19 ല്‍ നിന്നും മെയ് 16 വരെ നീട്ടി നല്‍കി

2. ഏപ്രിൽ 20 മുതൽ മൂന്ന് മാസത്തേക്ക് വൈദ്യുതി ബില്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തിയാലും അധിക ചാര്‍ജ് ഈടാക്കുന്നതല്ല

3. മെയ് നാലാം തീയതി മുതല്‍ 16 വരെ ആദ്യമായി ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടക്കുന്നവര്‍ക്ക് ബില്‍തുകയുടെ അഞ്ച് ശതമാനം കാഷ് ബാക്ക് ആയി അടുത്തബില്ലില്‍ കുറവ് ചെയ്ത് തരുന്നതാണ്

4. മെയ് 16 വരെയുള്ള കാലയളവില്‍ ബില്‍തുകയിൽ സര്‍ചാര്‍ജ്ജോ പിഴയോ ഉണ്ടായിരിക്കുന്നതല്ല

5. ശരാശരി ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തില്‍ ബില്‍ വന്നിട്ടുള്ള ഗാര്‍ഹികേതര എല്‍ ടി ഉപഭോക്താക്കള്‍ ഇത്തവണ ബില്‍ തുകയുടെ

70 ശതമാനം മാത്രം നീട്ടിക്കൊടുത്തിരിക്കുന്ന കാലാവധിക്കുള്ളില്‍ അടച്ചാല്‍ മതിയാകും

6. സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ എല്‍ടി/എച്ച്ടി/ഇഎച്ച്ടി വൈദ്യുതി കണക്ഷനുകളുടെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഫിക്സഡ് ചാര്‍ജ് ആറുമാസത്തേക്ക് മാറ്റിവച്ചു

7. സര്‍ച്ചാര്‍ജ് 18ല്‍ നിന്ന് 12 ശതമാനമാക്കി

8. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പോസ്റ്റ് വാടക അടയ്ക്കുന്നതിന് 2020 ജൂണ്‍ 30 വരെ മൂന്നു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്

KSEB kseb bill
Advertisment