Advertisment

സമരം നടത്തുന്നവര്‍ കര്‍ഷകരല്ലെന്നും തെമ്മാടികളാണെന്നും കേന്ദ്രമന്ത്രി മീനാഷി ലേഖി; കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും രാകേഷ് ടിക്കായത്ത്‌

New Update

publive-image

ന്യൂഡല്‍ഹി: കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. അവര്‍ കര്‍ഷകരല്ല, തെമ്മാടികളാണ്. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നത്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പ്രചാരണം നല്‍കുന്നു - മീനാക്ഷി ലേഖി പറഞ്ഞു.

ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment