Advertisment

'ചിലരോട് അവര്‍ക്ക് പ്രത്യേക സ്‌നേഹം'; തനിക്കും മറ്റു നേതാക്കള്‍ക്കും ആദായ നികുതി നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി ശരദ് പവാര്‍; കാര്‍ഷിക ബില്ലിനെതിരെയും വിമര്‍ശനം

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: തനിക്കും മറ്റു നേതാക്കള്‍ക്കും ആദായനികുതി നോട്ടീസ് ലഭിച്ചതില്‍ പ്രതികരണവുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. ചിലരോട് അവര്‍ക്ക് പ്രത്യേക സ്‌നേഹമാണെന്നായിരുന്നു പവാറിന്റെ പ്രതികരണം.

പവാര്‍, മകള്‍ സുപ്രിയ സുലെ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, അദ്ദേഹത്തിന്റെ മകന്‍ ആദിത്യ താക്കറെ എന്നിവര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

തിരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന് മറുപടി നല്‍കുമെന്നും പവാര്‍ വ്യക്തമാക്കി.

കാര്‍ഷിക ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാര്‍ ധൃതി കാണിച്ചതായും പവാര്‍ ആരോപിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ നിയമാനുസൃതമല്ല പ്രവര്‍ത്തിച്ചത്. അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലാണ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്നും പവാര്‍ പറഞ്ഞു.

Advertisment