Advertisment

കണ്ണൂരിൽ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു

New Update

കണ്ണൂർ: സംസ്ഥാനത്ത് കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.‌

publive-image

‌ബംഗ്ലാദേശ് സ്വദേശി മാണികാണ് രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ട്രെയിൻ യാത്രക്കിടെയാണ് സംഭവം. പൊലീസിന്റെ കണ്ണുവെട്ടിച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു.‌

Advertisment