Advertisment

സൂക്ഷിച്ചില്ലെങ്കില്‍ വാട്‌സാപ്പ് നിങ്ങളെ 'ആപ്പി'ലാക്കാം, കരുതിയിരിക്കാം ഇക്കാര്യങ്ങള്‍ !

author-image
admin
Updated On
New Update

വാട്‌സാപ്പ് ഉപയോഗിക്കാത്തവര്‍ കുറവാണ്. പലരും ആശയവിനിമയങ്ങള്‍ നടത്തുന്നതിന് മുഖ്യമായും ആശ്രയിക്കുന്ന പ്രധാനപ്പെട്ട ആപ്ലിക്കേഷനായി വാട്‌സാപ്പ് മാറിക്കഴിഞ്ഞു. വാട്‌സാപ്പിന്റെ ജനപ്രീതി വര്‍ധിക്കുന്നതോടൊപ്പം പല മാര്‍ഗങ്ങളിലൂടെ ഇത് ഹാക്ക് ചെയ്യാനുള്ള പ്രവണതയും കൂടുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെ നമ്മുടെ വാട്‌സാപ്പ് അക്കൗണ്ട് സംരക്ഷിക്കാമെന്നത് ചിലരെയെങ്കിലും അലട്ടുന്ന കാര്യമാണ്. അവയില്‍ ചിലത് പരിചയപ്പെടാം.

Advertisment

publive-image

അജ്ഞാത നമ്പര്‍ അപകടമാകാം !

അജ്ഞാത നമ്പറുകള്‍ അപകടം ചെയ്യാമെന്ന ധാരണ നമുക്കുണ്ടായിരിക്കണം. അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിച്ചാല്‍ ഡിസ്‌കണക്ട് ചെയ്യുന്നത് തന്നെയാണ് ഇക്കാലത്ത് ഉത്തമം. കാരണം ഏതെങ്കിലും തട്ടിപ്പ് സംഘമാകാം ഇതിന് പിന്നില്‍...

വിദേശ നമ്പറാണോ, വേണ്ടേ വേണ്ട !

വിദേശ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. നിങ്ങള്‍ക്ക് വിദേശത്ത് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലെങ്കില്‍ ഇത്തരം നമ്പറുകളോട് മുഖം തിരിക്കുകയാകും നല്ലത്. '91'ല്‍ ആരംഭിക്കാത്ത നമ്പറുകള്‍ കഴിയുന്നതും അവഗണിക്കുക.

കാമറയെയും സൂക്ഷിക്കുക

നിങ്ങള്‍ക്ക് ഒരു അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വരുകയും അത് എടുക്കേണ്ടത് അനിവാര്യവുമാണെങ്കില്‍ സെല്‍ഫി കാമറ ഓപ്ഷന്‍ ഓഫാണെന്ന് ഉറപ്പുവരുത്തിയിട്ട് മാത്രമേ കോള്‍ സ്വീകരിക്കാവൂ. ആവശ്യമെങ്കില്‍ മാത്രം വീഡിയോ കോളിലേക്ക് കടക്കാം.

ഗ്രൂപ്പെന്ന വാരിക്കുഴി

ചിലപ്പോഴൊക്കെ അപരിചതര്‍ നിങ്ങളെ ഏതെങ്കിലും ഗ്രൂപ്പുകളിലേക്ക് ചേര്‍ത്തേക്കാം. ഇത്തരം സാഹചര്യത്തില്‍ ആ ഗ്രൂപ്പുകളില്‍ നിന്ന് പെട്ടെന്ന് 'ലെഫ്റ്റ്' ചെയ്യുകയാണ് അഭികാമ്യം. മാത്രമവുമല്ല, ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്യുകയും വേണം.

സ്വകാര്യതയില്‍ 'സ്വകാര്യം' വേണം

കോണ്‍ടാക്ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം കാണാത്ത തരത്തില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക.

Advertisment