‘‘പപ്പയുടെ മരണം ഡിംപൽ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. മരണ സമയത്ത് ഇളയ സഹോദരിയായ നയന മാത്രമേ പിതാവിനൊപ്പമുണ്ടായിരുന്നുള്ളൂ; വിങ്ങിപ്പൊട്ടി തിങ്കൾ, വിഡിയോ  

ഫിലിം ഡസ്ക്
Thursday, April 29, 2021

ഡൽഹി: പിതാവിന്റെ മരണം സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്ന നടി തിങ്കളിന്റെ വിഡിയോ കാഴ്ചക്കാരിൽ നോവുണർത്തുന്നു. ഡൽഹിയിൽ നിന്നും ലൈവ് വിഡിയോ വഴി തിങ്കൾ തന്നെയാണ് ദുഃഖവാർത്ത അറിയിച്ചത്. തന്റെ സഹോദരി ഡിംപൽ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അറിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്നും തനിക്കറിയില്ലെന്നു വിഡിയോയിൽ വ്യസനത്തോടെ തിങ്കൾ പറയുന്നു.

ഏറെ വേദനിപ്പിക്കുന്നൊരു കാര്യം നിങ്ങളുമായി ഷെയര്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞായിരുന്നു തിങ്കള്‍ സംസാരിച്ചു തുടങ്ങിയത്. ‘പപ്പയുടെ മരണം ഡിംപൽ എങ്ങനെ എടുക്കുമെന്നറിയില്ല. സഹോദരനും സുഹൃത്തുക്കളും അവളുടെ അടുത്തേക്ക് പോയിട്ടുണ്ട്. മരണ സമയത്ത് ഇളയ സഹോദരിയായ നയന മാത്രമേ പിതാവിനൊപ്പമുണ്ടായിരുന്നുള്ളൂ.

ആശുപത്രിയിലേക്ക് പോവും വഴിയായിരുന്നു അന്ത്യം. അമ്മയും ഞാനും ഇപ്പോള്‍ ഡൽഹിയില്‍ എത്തിയിട്ടുണ്ട്. കോവിഡ് ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവായതിനാല്‍ ബോഡി വിട്ട് തരാമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു, അല്ലാതെ കോവിഡ് ലക്ഷണങ്ങൾ ഒന്നും ഇല്ലായിരുന്നു. ‘ തിങ്കൾ പറയുന്നു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് തിങ്കളിന്‍റെ അച്ഛന്‍ സത്യവീർ സിങ്. അമ്മ മിനി ഭാൽ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിയും.

സണ്ണി വെയ്ൻ നായകനായി അഭിനയിച്ച ‘ച്യൂയിങ്ങ് ഗം’ എന്ന ചിത്രത്തിലൂടെ നായികയായിട്ടാണ് തിങ്കൾ അരങ്ങേറ്റം കുറിച്ചത്.

×