Advertisment

മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു: രോ​ഗം സ്ഥിരീകരിച്ചത് 35 കാരനായ ഡോക്ടർക്ക്: കെട്ടിടം സീൽ ചെയ്തു; ജാഗ്രതയോടെ സർക്കാർ

New Update

മുംബൈ: ലോകത്തെ ഏറ്റവും വലിയ ചേരികളിൽ ഒന്നായ മുംബൈയിലെ ധാരാവിയിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 35 കാരനായ ഡോക്ടർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടം സീൽ ചെയ്തു. മൂന്നാമത്തെ ആൾക്കാണ് ധാരാവിയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ, ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ കടുത്ത ആശങ്കയിലാണ് ആരോഗ്യവകുപ്പ്.

publive-image

ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്ത് കൊവിഡ് രോഗം പടർന്നാൽ സ്ഥിതി അതീവ ഗുരുതരമാവും. ജനങ്ങൾ പൊലീസിനോട് സഹകരിക്കുന്നില്ലെന്ന് ധാരാവിയിലെ കൗൺസിലർ ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മുംബൈ സെൻട്രൽ, പരേൽ, ഖാഡ്കൂപ്പർ, വകോല എന്നിവടങ്ങളിലെ ചേരികളിൽ നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ധാരാവിയിൽ രോഗം എത്താതിരിക്കാനുള്ള കരുതലിലായിരുന്നു ആരോഗ്യ വകുപ്പ്. രണ്ട് ചതുരശ്രകിലോമീറ്റർ സ്ഥലത്ത് താമസിക്കുന്നത് 10ലക്ഷത്തിലധികം പേരാണ്. ഇടങ്ങിയ ഗലികളിൽ രോഗവ്യാപനത്തിന് എല്ലാ സാധ്യതയുമുണ്ട്.

Advertisment