Advertisment

ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് കിട്ടേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി ;യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

മലപ്പുറം: ലോക് സഭാ തെര‍ഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന് കിട്ടേണ്ട മൂന്നാം സീറ്റ് സംബന്ധിച്ച് യുഡിഎഫ് യോഗത്തിൽ ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. സീറ്റിന്റെ എണ്ണത്തെ കുറിച്ച് 18 ന് ചേരുന്ന യൂഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയിൽ ധാരണയുണ്ടാകും. യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു തീരുമാനവും മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് ലീഗ് നേതാക്കൾ പാണക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

നിലവിലെ രാഷ്ട്രീയ സാഹചര്യം മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗംവിശദമായി ചര്‍ച്ച ചെയ്തെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിനകത്തും പുറത്തും അനുകൂല സാഹചര്യമാണ് യുഡിഎഫിനും യുപിഎക്കും ഉള്ളത്.

അസാധാരണ രാഷ്ട്രീയ സാഹചര്യത്തിനിതിരെ ശക്തമായ സാന്നിദ്ധ്യം മുസ്ലീം ലീഗിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് അധികാരത്തിലെത്തുന്നതിന് ഒരു തടസ്സവും പാടില്ലെന്നാണ് മുസ്ലീം ലീഗ് നിലപാടെന്നും ലീഗ് നേതാക്കൾ വിശദീകരിച്ചു.

Advertisment