Advertisment

കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി

New Update

ഡല്‍ഹി : കോവിഡിനെതിരെ ഇന്ത്യ വികസിപ്പിക്കുന്ന കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താൻ ഡിസിജിഐ അനുമതി. ‍ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന് പരീക്ഷണാനുമതി നൽകി. മൂന്നാം ഘട്ട പരീക്ഷണത്തിനുളള അനുമതി ഒക്ടോബർ രണ്ടിനാണ് തേടിയത്.

Advertisment

publive-image

ഐ. സി. എം. ആർ., നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കോവാക്സിൻ പരീക്ഷണം നടത്തുന്നത്.

ഡൽഹി, മുംബൈ, പട്ന, ലക്നൗ തുടങ്ങി രാജ്യത്തെ 19 കേന്ദ്രങ്ങളിലായാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുന്നത്. ഇതുവരെ പതിനെട്ട് വയസിനു മുകളിലുള്ള 28,500 പേരിൽ പരീക്ഷണം നടത്തിക്കഴിഞ്ഞതായും ഭാരത് ബയോടെക് ഡി. സി. ജി. ഐക്ക് നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.

vaccine covaccine
Advertisment