Advertisment

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷം; മാസ്‌ക് മറക്കരുതെന്ന് മന്ത്രിയുടെ മുന്നറിയിപ്പ്‌

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്നത് തെറ്റായ ചിന്താഗതിയാണെന്നും വാക്‌സിന്‍ കണ്ടുപിടിക്കുന്നതു വരെ മാസ്‌ക് മാത്രമാണ് മരുന്നെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രതിദിനം നാലായിരത്തിലധികം കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പലരുടെയും അലംഭാവം കാരണമായെന്നും മന്ത്രി പറഞ്ഞു.

കോവിഡ് ടെസ്റ്റുകൾ വൻതോതിൽ വർധിപ്പിച്ചതും കൃത്യമായ കോണ്ടാക്ട് ട്രേസിങ്ങും കോവിഡ് കേസുകൾ കുത്തനെ കൂടാൻ കാരണമായി. ഡൽഹിയിൽ വൈകാതെ തന്നെ കോവി‍ഡ് വ്യാപനം നിയന്ത്രണ വിധേയമാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Advertisment