Advertisment

തലക്കാട്ടുകാരുടെ കുടിവെള്ളം പ്രശ്‌നം പരിഹരിക്കണം: നാട്ടുകാര്‍ ഗഫൂര്‍ പി.ലില്ലീസിന് മുന്നില്‍

New Update

publive-image

Advertisment

തിരൂർ: തലക്കാട് പഞ്ചായത്തിലെ പ്രധാന പ്രശ്‌നം കുടിവെള്ളമാണെന്നും ഇതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു നാട്ടുകാർ തിരൂർ എൽ.ഡി.എഫ് സ്ഥാനാർഥി ഗഫൂർ പി.ലില്ലീസിന് മുന്നിൽ. ഇന്നലെ തലക്കാട് പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്താണ് വിവിധ മേഖലയിലെ കുടിവെള്ള പ്രശ്‌നങ്ങൾ നാട്ടുകാർ ചൂണ്ടിക്കാട്ടിയത്.

പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയംവേണം, സ്ത്രീകൾക്ക് സ്വയംതൊഴിലിനായി പ്രത്യേക സംരംഭങ്ങൾ ആരംഭിക്കണമെന്നും കൂടുംബയോഗങ്ങളിൽവെച്ച് സ്ഥാനാർഥിയോടു നിരവധി സ്ത്രീകൾ ആവശ്യപ്പെട്ടു. ഈമൂന്നു കാര്യങ്ങൾക്കും അർഹമായ പ്രധാന്യം നൽകുമെന്നും തലക്കാട് പഞ്ചായത്തിൽ ഒരു സ്‌റ്റേഡിയമെന്ന കാര്യം തന്റെ മനസ്സിൽ നേരത്തെയുള്ളതാണെന്നും ഗഫൂർ പി.ലില്ലീസ് പറഞ്ഞു.

ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ള പ്രശ്‌നം മണ്ഡലത്തിൽ വിവിധ ഇടങ്ങളിൽ നിലനിൽക്കുന്നുണ്ട്. കുടിവെള്ളത്തിനായി ആരേയും അലയാൻ അനവദിക്കാത്ത രീതിയിലുള്ള പദ്ധതികൾ നടപ്പാക്കാൻ പ്രഥമ പരിഗണന നൽകുമെന്നും ഗഫൂർ പി.ലില്ലീസ് നാട്ടുകാരോട് പറഞ്ഞു. അതോടൊപ്പം പ്രദേശത്തെ യുവക്കളുടെ ഉന്നമനത്തിനും ജോലിസംബന്ധമായും കൂടുതൽ സാധ്യതകൾ പരശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ഒമ്പതിന് മങ്ങാട്ടിരിയിൽനിന്നും ആരംഭിച്ച പര്യടനം പൂകൈത, തലൂക്കര, പാശ്ശേരി, കളപ്പാട്ടിപ്പിറ, മുക്കിലപ്പീടിക, കോട്ടത്തറ, കട്ടച്ചിറ, പുല്ലൂർ, മേടാപറമ്പ്, വലിയപറമ്പ്, വടക്കൻ കുറ്റൂർ, പുല്ലാരൂർ, കരിമ്പന, വെങ്ങാലൂർ, മേലേപീടിക, ഓലപ്പീടിക എന്നിവിടങ്ങളിൽ നടത്തിയ ശേഷം രാത്രി ഏഴിന് മുക്കിലപ്പീടികയിൽ സമാപിച്ചു.

Advertisment