Advertisment

തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാറിന്റെ ഉടമ കീഴടങ്ങി

New Update

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തില്‍ കാറുടമ കീഴടങ്ങി. ഷൈമ മോളാണ് കീഴടങ്ങിയത്. കന്റോണ്‍മെന്റ് സ്‌റ്റേഷനിലാണ് ഷൈമ മോള്‍ കീഴടങ്ങിയത്. അപകടം നടന്ന സമയത്ത് അമ്മയാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് ഷൈമ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ഇന്നലെയാണ് നഗരത്തെ പരിഭ്രാന്തിയിലാക്കിയ സംഭവം നടന്നത്. നിയന്ത്രണം വിട്ട കാര്‍ രണ്ടിടങ്ങളിലായി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിനു ശേഷം കാര്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.

കരമനയില്‍ വച്ച് രണ്ട് വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച കാര്‍ ശേഷം വഴുതക്കാടും അപകടം സൃഷ്ടിച്ചു. വഴുതക്കാട് സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തിന് മുന്നില്‍ വച്ച് ഒരു ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളുടെ മുകളിലേക്ക് വീണ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Advertisment