Advertisment

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ നാല് കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു

New Update

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ നാല് കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഒരു കാണിക്കവഞ്ചി തകര്‍ക്കാനുള്ള ശ്രമം വിഫലമായി. എന്നാല്‍ മോഷ്ടാക്കള്‍ക്ക് നാലമ്പലത്തിനുള്ളില്‍ കടക്കാനായില്ല.പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

Advertisment

publive-image

കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും പ്രധാന കവാടത്തില്‍ ഇരുവശങ്ങളിലായുള്ള രണ്ട് കാണിക്കവഞ്ചികളും കുത്തിത്തുറന്ന് പണം കവര്‍ന്നിട്ടുണ്ട്. അയ്യപ്പന്‍റെ നടയിലെ രണ്ട് കാണിക്കവഞ്ചികളില്‍ ഒരെണ്ണവും കുത്തിത്തുറന്നിട്ടുണ്ട്. ഒരെണ്ണത്തിന്റെ താഴ് തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എത്ര പണം നഷ്ടപ്പെട്ടുവെന്നത് സംബന്ധിച്ച്‌ നിഗമനത്തിലെത്തിയിട്ടില്ല. ശിവരാത്രി ഉത്സവത്തിന് ശേഷം കാണിക്കവഞ്ചി തുറന്നിട്ടില്ല. അതിനാല്‍ കൂടുതല്‍ പണം കാണിക്കവഞ്ചികളില്‍ ഉണ്ടാകുമെന്നാണ് നിഗമനം. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പി ശ്രീകുമാര്‍, കോട്ടയം വെസ്റ്റ് സി.ഐ എം.ജെ അരുണ്‍, ഈസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മോഷ്ടാക്കളുടെ ചിത്രങ്ങള്‍ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അവ്യക്തമാണ്.

thirunnakara
Advertisment