Advertisment

പൊലീസ് ജീപ്പില്‍ നിന്നും കയ്യില്‍ വിലങ്ങുമായി യുവാവ് ഇറങ്ങിയോടി ; 'പിടിക്കവനെ' എന്ന പൊലീസുകാരുടെ അലര്‍ച്ച കേട്ട ജനം ഉഷാറായി ; പായുന്ന യുവാവിന് പുറകെ വാഹനം പോലും ഉപേക്ഷിച്ച് ഓടി കെഎസ്ആര്‍ടിസി ജീവനക്കാരും ഓട്ടോ ഡ്രൈവര്‍മാരും ; ഒടുവില്‍ നാടുമുഴുവന്‍ പിന്നാലെ ഓടി സാഹസികമായി കീഴ്‌പ്പെടുത്തിയത് പോക്‌സോ കേസ് പ്രതിയായ യുവാവിനെ... ; സംഭവം തിരുവനന്തപുരത്ത്‌

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : കിഴക്കേ കോട്ടയിലെ ട്രാഫിക് സിഗ്നലിനു മുന്നിൽ നിർത്തിയിട്ട പൊലീസ് ജീപ്പിൽ നിന്നു ഒരാൾ പുറത്തേക്ക് ചാടിയിറങ്ങി. കയ്യിൽ വിലങ്ങു ധരിച്ച അയാൾ ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ വേഗത്തിൽ ഓടുന്നു. പിന്നാലെ മൂന്നു പൊലീസുകാരും. ‘പിടിക്ക് അവനെ’... ഓടുന്നതിനിടെ പൊലീസുകാരൻ അലറി.

Advertisment

publive-image

ഇതോടെ സംഗതി സീരിയസായി ജനം ഏറ്റെടുത്തു. കള്ളൻ, കള്ളൻ ‌എന്നു വിളിച്ച് ആൾക്കൂട്ടം ഇളകി. കെഎസ്ആർടിസി ജീവനക്കാരും ഓട്ടോഡ്രൈവർമാരും വാഹനം ഉപേക്ഷിച്ചു പ്രതിക്കു പിന്നാലെ ഗാന്ധിപാർക്കിന് അരികിലൂടെ ചാല ലക്ഷ്യമാക്കി യുവാവ് ഓടുന്നതു കണ്ടു പാർക്കിലെ പരിപാടിക്കു എത്തിയവരും റോഡിലേക്ക് ഇറങ്ങി.

ശ്രീപത്മനാഭ തിയറ്ററിനോട് ചേർന്ന ഇടവഴിയിലൂടെ പ്രതി വീണ്ടും കുതിച്ചു. വിലങ്ങുണ്ടായിട്ടും ആളുകളെ അമ്പരിപ്പിച്ച ഓട്ടമായിരുന്നു അത്. പിന്നാലെ ഓടിയ പൊലീസുകാർ ഏറെ പണിപ്പെട്ടാണു പ്രതിയെ കീഴ്പ്പെടുത്തിയത്. വൈകിട്ട് 6നായിരുന്നു നഗരമധ്യത്തിലെ നാടകീയ രംഗങ്ങൾ. പോക്സോ കേസിലെ പ്രതി ആറ്റുകാൽ എംഎസ്കെ നഗർ സ്വദേശി സുബീഷ് (23) ആണു പൊലീസിനെ വെട്ടിച്ച് ഓടിയത്. പോക്സോ കേസിൽ പിടിയിലായ ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായി ഫോർട്ട് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയിരുന്നു.

പിന്നീടു സ്റ്റേഷനിലേക്കു പോകുമ്പോഴാണു ജീപ്പിൽ നിന്ന് ഇറങ്ങി ഓടിയത്. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഇയാൾ ജീവനൊടുക്കാനും ശ്രമിച്ചു. സ്റ്റേഷനിലെ മേശപ്പുറത്തെ ബ്ലേഡ് തട്ടിയെടുത്തു കഴുത്തുമുറി ക്കാനായിരുന്നു ശ്രമം. ഇതു തടഞ്ഞ ഉദ്യോഗസ്ഥന്റെ വിരലുകൾക്കു ആഴത്തിൽ മുറിവേറ്റു. രണ്ടാം തവണയാണ് പോക്സോ കേസിൽ പിടിയിലാകുന്നതെന്നും ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയാണെന്നും ഫോർട്ട് പൊലീസ് പറഞ്ഞു.

Advertisment