Advertisment

നേപ്പാളില്‍ നിന്ന് മടങ്ങിയെത്തിയാല്‍ പിന്നെ നാട്ടിലെ ഉത്സവം കഴിഞ്ഞെ ദുബായ്ക്ക് തിരികെ പോകൂവെന്നാണ് പ്രവീണ്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത് ; ഒടുവില്‍ സുഹൃത്തുക്കള്‍ക്ക് തീരാവേദന നല്‍കി യാത്രയായത് ഉറ്റസുഹൃത്തിനും കുടുംബത്തിനുമൊപ്പം മരണത്തിലേക്കും

New Update

തിരുവനന്തപുരം : ജോലി ദുബായിൽ ആണെങ്കിലും പ്രവീൺ കുമാറിന്റെ ഹൃദയം എന്നും നാട്ടിലായിരുന്നു. പ്രദേശത്തെ എല്ലാ കാര്യങ്ങളും പ്രവീൺകുമാർ ഉണ്ടാകും. വീടിനു സമീപത്തെ ചേങ്കോട്ടുകോണം അയ്യൻകോയിക്കൽ ക്ഷേത്രത്തിൽ ജനുവരി 31 മുതൽ 2വരെ ഉത്സവമാണ്.

Advertisment

publive-image

നേപ്പാളിൽ നിന്നു വെള്ളിയാഴ്ച മടങ്ങിയെത്തിയാൽ ഉത്സവം കഴിഞ്ഞേ ദുബായിലേക്കുള്ളൂവെന്നു സുഹൃത്തുകളെ അറിയിച്ചശേഷമായിരുന്നു യാത്ര. മുൻപ് ഈ ക്ഷേത്രത്തിലെ ഭാരവാഹിയായായിരുന്നു പ്രവീൺ. ഓണത്തിനു പ്രവീൺ നാട്ടിലെ കൂട്ടുകാരുമായി ഒത്തുചേർന്നു. അച്ഛൻ പ്രസിഡന്റായ അയ്യൻകോയിക്കൽ റസിഡന്റ്സ് അസോസിയേഷന്റെ 2 ദിവസത്തെ പരിപാടികൾ.

ദുബായിൽ ജോലി ചെയ്യുമ്പോഴും എൻജിനീയറിങ് ബാച്ചിലെ 56 പേരെയും കൂട്ടിയിണക്കാനുള്ള ശ്രമങ്ങൾ. അടുത്തവർഷം 20 വർഷം പൂർത്തിയാക്കുന്ന ബാച്ചിലെ എല്ലാവരെ കണ്ടെത്തി പൂർവവിദ്യാർഥി സംഗമം നിശ്ചയിച്ചശേഷമാണു നേപ്പാളിലേക്കു പോയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തുമുള്ള സുഹൃത്തുക്കളുമായി പ്രവീൺ പതിവായി ഒത്തുചേരാറുണ്ട്. സുഹൃത്തുക്കളുടെ കുടുംബവുമായി യാത്രകളും പതിവായിരുന്നു. സുഹൃദ്സംഘം വിദേശത്തേക്കു പോകുന്നത് ആദ്യം.

സഹപാഠിയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിലെ ഡാർജിലിങിലെ ഉദ്യോഗസ്ഥനുമായ രാംകുമാറിനെ കണ്ടശേഷമാണു സംഘം നേപ്പാളിലേക്കു പോയത്. സംഘത്തിലുണ്ടായിരുന്നവർ വാട്സ്ആപ്പിലൂടെ വിവരം അറിയിച്ചപ്പോഴാണ് നാട്ടിലുള്ള സുഹൃത്തുക്കൾ അപകട വിവരം അറിഞ്ഞത്.

അമ്പലപ്പുഴ, പാപ്പനംകോട് നിവാസികളായ സുഹൃത്തുക്കളും കുടുംബവുമാണു നേപ്പാൾ യാത്രയിൽ ഒപ്പമുണ്ടായിരുന്നവർ. ഭാര്യ ശരണ്യയുടെ പഠനാവശ്യത്തിനായി കഴിഞ്ഞവർഷം കൊച്ചിയിൽ താമസം ആരംഭിച്ചു. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ ശര്യണ്യയ്ക്കൊപ്പം പിതാവ് കെ.ശശിധരക്കുറുപ്പും കൊച്ചിയിലായിരുന്നു.

Advertisment