Advertisment

കുമ്മനത്തെ തിരിച്ചുവിളിക്കാന്‍ ബിജെപിയില്‍ നിലവിളി ! കുമ്മനംകൂടി എത്തിയാല്‍ തിരുവനന്തപുരത്ത് ചിത്രം വ്യക്തമാകും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം  : മിസോറാം ഗവർണറും മുതിർന്ന ബിജെപി നേതാവുമായ കുമ്മനം രാജശേഖരനെ തിരിച്ചുവിളിക്കാന്‍ ബിജെപിയില്‍ നിലവിളി തുടങ്ങി. മുതിര്‍ന്ന നേതാവ് ഓ രാജഗോപാല്‍ മുതല്‍ പ്രാദേശിക നേതൃത്വങ്ങള്‍ വരെ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തിന്റെ പേരാണ് ആവശ്യപെടുന്നത് .

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കുമ്മനം മടങ്ങിവന്നു തിരുവനന്തപുരത്ത് മത്സരിക്കണമെന്നാണ് ഒ രാജഗോപാൽ എംഎൽഎ ആവശ്യപെട്ടത്‌ . താനും പാർട്ടിയിലെ വലിയൊരു വിഭാഗവും കുമ്മനം രാജശേഖരന്‍ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നു. കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും ഒ രാജഗോപാൽ പറയുന്നു .

കുമ്മനം ഗവർണർ പദവിയിൽ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണെനും രാജഗോപാല്‍ പറഞ്ഞു . ബിജെപിയുടെ സ്ഥാനാര്‍ഥി കൂടിയായാല്‍ തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ചിത്രം പൂര്‍ണ്ണമാകും. കോണ്‍ഗ്രസില്‍ നിന്നും സിറ്റിംഗ് എം പി ശശി തരൂരിന്റെ കാര്യത്തില്‍ സംശയമില്ല. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി ദിവാകരന്‍ എം എല്‍ എയെ സിപിഐ പ്രഖ്യാപിക്കുകയും ചെയ്തു . ഈ സാഹചര്യത്തില്‍ കുമ്മനം കൂടി വന്നാല്‍ മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാകും.

election 19
Advertisment