Advertisment

ഡി.എ.പി.സി. എട്ടാം ജന്മദിനാഘോഷം തിരുവനന്തപുരത്ത്

New Update

ഡിഫറന്‍റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പിസി.) എട്ടാം ജന്മദിനാഘോഷ വും, ഡി.പി.എ.സി. രൂപികരണ കാലഘട്ടത്തില്‍ ചുമതലയുണ്ടായിരുന്ന, മുന്‍ എം.പി. തലേക്കുന്നില്‍ ബഷീറിനെ ആദിരിക്കലും, 2018 ജനുവരി 23 ചൊവ്വാഴ്ച രാവിലെ 10 മണി മു തല്‍ കെ.പി.സി.സി. ഓഫീസിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയം, ഇന്ദിര ഭവന്‍, തിരുവനന്തപുരത്ത് വച്ച് നടത്തുന്നു.

Advertisment

publive-image

ഈ ജന്മദിന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി. പ്രസിഡണ്ട് എം.എം. ഹസ്സന്‍, കെ.പി.സി.സി. വൈ. പ്രസിഡണ്ട് ഭാരതിപുരം ശശി, കെ.പി.സി.സി. ജ.സെക്രട്ടറി തമ്പനൂര്‍ രവി,  എം.എല്‍.എ മാരായ കെ. മുരളിധരന്‍ മുന്‍ (കെ.പി.സി.സി. പ്രസിഡണ്ട്,) തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍, കെ. ശബരീനാഥന്‍, എം വിന്‍സണ്ട്, കോണ്‍ഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്, പന്തളം സുധാകരന്‍, വിജയന്‍ തോമസ്‌, എം. ലിജു, ഡി.എ.പി.സി. സംസ്ഥാന പ്രസിഡണ്ട് കൊറ്റാമം വിമല്‍കുമാര്‍ മറ്റു നേതാക്കളായ സതീഷ്‌ സത്യന്‍, സി.എസ്.തോമസ്‌, സജി ഇരവിനെല്ലൂര്‍, മുഹമദ് അഷറഫ്, എ. സ്റ്റീഫന്‍ കാട്ടാക്കട, ഷിജു കൂമുള്ളില്‍ എന്നിവരും സംസാരിക്കുന്നു.

publive-image

സംസ്ഥാനത്തെ 500 ല്‍ പരം പതിനിധികള്‍ ഈ സമ്മേളന പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്ന് “ഭിന്നശേഷി ശാക്തീകരണം – ഭിന്നശേഷി സമൂഹത്തിന് തൊഴില്‍ അല്ലെങ്കില്‍ ജീവനോപാധി” എന്ന വിഷയത്തില്‍ സെമിനാറും, ചര്‍ച്ചയും നടുത്തുമെന്ന് കൊറ്റാമം വിമല്‍കുമാര്‍ അറിയിച്ചു.

Advertisment