Advertisment

വൈ.എം.സി.എ. സാഹിത്യവേദി സാഹിതീയത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു

New Update

സാഹിത്യം, സിനിമ, നാടകം, കല എന്നീ മേഖലകളില്‍ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പുതിയ പുസ്‌തകങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി തിരുവനന്തപുരം വൈ.എം.സി.എ. പ്രതിമാസ ചര്‍ച്ചാവേദിയായ സാഹിതീയത്തിന്റെ ഉദ്‌ഘാടനം മലയാളം സര്‍വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സലര്‍ കെ.ജയകുമാര്‍ നിര്‍വഹിച്ചു.

publive-image

സമകാലിക ജീവിതവും സാഹിത്യത്തിന്റെ ധര്‍മ്മ സങ്കടങ്ങളും എന്ന വിഷയത്തെക്കുറിച്ച്‌ അദ്ദേഹം പ്രഭാഷണം നടത്തി. വൈ.എം.സി.എ പ്രസിഡന്റ്‌ ബാബു കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ പ്രോഗ്രാംസ്‌ കമ്മറ്റി ചെയര്‍മാന്‍ ജെയിംസ്‌ ജോസഫ്‌ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷാജി ജെയിംസ്‌ കൃതജ്ഞതയും പറഞ്ഞു.

Advertisment