Advertisment

തിരുവോണ നാളിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:തിരുവോണ നാളിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വീടുകളിൽ കുടിവെള്ളം വിതരണം ചെയ്തു. കുടിവെള്ള വിതരണം സെൻറ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ ഷിജു മാത്യം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.

തേവേരി ആർ & ടി ഏജൻസീസിൻ്റെ സഹകരണത്തോടെയാണ് കുടിവെള്ളം സൗജന്യമായി വിതരണം ചെയ്തത്.

Advertisment

publive-image

പ്രളയത്തിന് ശേഷം തോടുകളിലെയും കിണറുകളിലെയും ജലനിരപ്പ് പൂർണ്ണമായി താഴ്ന്നു വറ്റി തുടങ്ങി. വെള്ളപൊക്കം മൂലം പല കിണറുകളിലെയും ജലം ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്.മലിനജലം കയറിയതു മൂലം വേനൽ ക്കാലത്തെക്കാൾ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് ജനം അനുഭവിക്കുന്നത്.

20 ലീറ്റർ ശുദ്ധജലമടങ്ങിയ കുപ്പികളാണ് ഓരോ വീടുകളിലും സൗജന്യമായി നല്കുന്നത്.സുരേഷ് പരുത്തിക്കൽ,വിൻസൻ പൊയ്യാലുമാലിൽ,അനീഷ് ജോൺ എന്നിവർ നേതൃത്വം നല്കി.

എടത്വാ പഞ്ചായത്തിലെ കണ്ടെയ്ൻമെൻറ് സോണിലും സൗജന്യ കുടിവെള്ള വിതരണം നടത്തിയിരുന്നു.കുടിവെളള ക്ഷാമം അനുഭവിക്കുന്ന മേഖലകളിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യുന്നത്.

thiruvonam
Advertisment