Advertisment

വിയർപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കൻ ശാസ്ത്രജ്ഞന്മാർ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വിയർപ്പിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഉപകരണവുമായി അമേരിക്കൻ ശാസ്ത്രജ്ഞന്മാർ. യുസി സാൻ ഡിയേഗോ ജേക്കബ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങിലെ ഏതാനും ഗവേഷകരാണ് ഈ ഉപകരണം വികസിപ്പിച്ചത്. വിരൽ തുമ്പത്ത് ഘടിപ്പിക്കാവുന്ന ഒരു ചെറിയ വെയറബിൽ സ്ട്രിപ്പാണ് ഇത്. ഇത് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കും.

വിരൽ വിയർക്കുമ്പോഴാണ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുക. ഉറങ്ങുമ്പോഴോ മറ്റേത് ജോലി ചെയ്യുമ്പോഴോ ഇത് ധരിക്കാം. ഉപകരണത്തിൽ ഞെക്കിയാൽ ഇത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് വർധിക്കും.

ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ വൈദ്യുതി ഉപയോഗിക്കാം. 10 മണിക്കൂർ നീളുന്ന ഉറക്കത്തിൽ ഈ ഉപകരണം ധരിച്ചാൽ 400 മില്ലിജൂൾസ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കപ്പെടുക.

കംപ്യൂട്ടർ ടൈപ്പിംഗോ മൗസ് ഉപയോഗമോ പോലുള്ള പ്രവൃത്തികൾ ചെയ്യുമ്പോൾ ഇത് ധരിച്ചാൽ ഒരു മണിക്കൂറിൽ 30 മില്ലിജൂൾസ് വൈദ്യുതി ഉത്പാദിപ്പിക്കപ്പെടും.

ഇത് ഒരു വിരലിലെ കാര്യമാണ്. 10 വിരലിലും ഈ ഉപകരണം ഘടിപ്പിച്ചാൽ പത്തിരട്ടി വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ.

tech news
Advertisment