Advertisment

ഐഎഫ്എഫ്കെ: സുവര്‍ണചകോരം ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്റക്ഷന്; പ്രേക്ഷകപുരസ്‌കാരം ചുരുളിക്ക്

New Update

publive-image

Advertisment

പാലക്കാട്: 25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം നേടി 'ദിസ് ഈസ് നോട്ട് എ ബറിയല്‍ ഇറ്റ്സ് എ റിസറക്ഷന്‍'. തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലെസോതോയില്‍ നിന്നുള്ള ചിത്രത്തിന്‍റെ സംവിധായകന്‍ ലെമോഹാങ് ജെറമിയ മൊസേസേ ആണ്.

അതിജീവനത്തിനായി ഒരു ജനത നടത്തുന്ന ചെറുത്തുനില്‍പ്പാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് ഉള്ളതാണ് സുവര്‍ണ്ണ ചകോരം പുരസ്‍കാരം. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യാന്തര മത്സര വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും ലിജോ ജോസ് പെല്ലിശ്ശേരി അര്‍ഹനായി. മികച്ച സംവിധായകനുള്ള രജത ചകോരം ബൊളീവിയന്‍ ചിത്രം 'ദി നെയിം ഓഫ് ദി ഫ്ളവേഴ്സ്' ഒരുക്കിയ ബഹ്മാന്‍ തവൂസിക്കാണ്. 3 ലക്ഷം രൂപയും മൊമന്‍റോയും അടങ്ങുന്നതാണ് പുരസ്‍കാരം. പാലക്കാട് നടന്ന സമാപനച്ചടങ്ങിലാണ് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ലോണ്‍ലി റോക്കിന്റെ സംവിധായകന്‍ അലഹാന്‍ഡ്രോ റ്റെലമാക്കോ ടറാഫ് നേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് അസര്‍ബൈജാന്‍ ചിത്രം ഇന്‍ ബിറ്റ് വീന്‍ ഡയിങ് നേടി. ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment