Advertisment

തെരഞ്ഞെടുപ്പു കൗതുകം !!! സംസ്ഥാന സർക്കാരിന്റെ നേട്ടത്തിന് യുഡിഎഫിന് വോട്ടു ചെയ്യുക !

New Update

തൊടുപുഴ: കേരളത്തെ അനുദിനം പുരോഗതിയിലേക്ക് നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ഭരണ നേട്ടത്തിന് നിങ്ങളുടെ അംഗീകാരം യുഡിഎഫ് സ്ഥാനാർഥിക്ക് ഒരു വോട്ട്… നമ്മുടെ സ്ഥാനാർഥി ഇതാ ഈ വാഹനത്തിനു പിന്നാലേ വരുന്നു… അനുഗ്രഗിക്കൂ… ആശീർവദിക്കൂ…

Advertisment

തൊടുപുഴ നഗരസഭയിലെ 21 വാർഡ്‌ കോളേജ് വാർഡിലെ വോട്ടർ മാരാണ് വിചിത്രമായ അനൗൻസ്‌മെന്റ കേട്ടു അന്തംവിട്ടത്. ബുധനാഴ്ച രാവിലെ 8.30 നാണ് വിജ്ഞാന മാതാ പള്ളിക്ക് സമീപം ഇതു കേട്ടത്. എന്തായാലും എൽഡിഎഫ് സർക്കാരിന് അംഗീകാരം നൽകൂ എന്ന വാക്ക് വന്നതെ ശബ്ദം നിലച്ചു.

സ്ഥാനാർഥിയുടെ പേര്‌ പറഞ്ഞ ശേഷം റിക്കാർഡ് ചെയ്ത ഭാഗം ഇടുകയായിരുന്നു. തലേ ദിവസം ഇടതു മുന്നണിക്ക് ഉപയോഗിച്ച റെക്കോർഡ് ഉപയോഗിച്ചതാണ് അബദ്ധം പറ്റാൻ കാരണം.

സ്ഥാനാർഥി നിര്‍ണയത്തെ ചൊല്ലി യുഡിഎഫ് അനുയായികൾ ഇടഞ്ഞു നിൽക്കുന്ന വാര്ഡിലാണ് ഇടതു മുന്നണിയുടെ നേട്ടത്തിന് യുഡിഎഫിന് വോട്ടു ചെയ്യാൻ അഭ്യര്ഥിച്ചത്. ഇതിനിടെ യുഡിഎഫ് ഇടതു മുന്നണിക്ക് പിന്തുണ നൽകിയെന്ന പ്രചാരണവും തമാശക്കാർ പറഞ്ഞത്രേ…

thodupuzha news
Advertisment