Advertisment

തൊടുപുഴയിൽ കോൺഗ്രസ് നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

New Update

തൊടുപുഴ : തൊടുപുഴ മേഖലയിലെ നിർധന കുടുംബങ്ങളിലെക്ക് കോൺഗ്രസ് നേതൃത്വത്തിൽ പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. 19 ഐറ്റം പച്ചക്കറികളാണ് കിറ്റുകൾ ക്രമീകരിക്കാനായി വാങ്ങിയത്. ഇതിൽനിന്നും 11 ഇനം പച്ചക്കറികളടങ്ങുന്ന 700 ഓളം കിറ്റുകളാണ് തയ്യാറാക്കിയത്.

Advertisment

publive-image

ആവശ്യക്കാർക്ക് വെളിച്ചെണ്ണയും ഇതോടൊപ്പം നൽകി. ലോക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് സമാശ്വാസം നൽകുന്ന ക്ഷേമ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഡി.സി.സി കൺട്രോൾ റൂമിൽ ഭക്ഷ്യ വസ്തുക്കൾ ആവശ്യപ്പെട്ട് ഇന്നലെ വിളിച്ച 28 ഓളം വീടുകളിലേക്ക് അരി ,ഗോതമ്പുപൊടി അടക്കമുള്ള പലവ്യഞ്ജനങ്ങളും ആവശ്യമായ പച്ചക്കറികളും എത്തിച്ചു നൽകി.

റിലീഫ് പ്രവർത്തനങ്ങൾക്ക് കൺട്രോൾ റൂം ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, ജോർജ്കുട്ടി കുട്ടംതടം, ടി.കെ സുധാകരൻ നായർ , കെ. ദീപക് , ബിലാൽ സമദ് , അനീഷ് വി.സി , അഡ്വ. ജസ്റ്റിൻ സോജൻ മാത്യു , കെ.എ ഷഫീക് , അജിത് എം.ആർ, മിഥുൻ ഓമനക്കുട്ടൻ, എസ്.മനോജ്, അബ്ദുൽ ഹക്കിം,അനസ് ജിമ്മി ,ജെയ്സൺ തോമസ് എന്നിവർ നേതൃത്വം നൽകി.

Advertisment