Advertisment

തോമസ് ചാണ്ടിയ്ക്ക് തിരിച്ചടി;വയല്‍ നികത്തല്‍ സാധൂകരിക്കാന്‍ നൽകിയ അപ്പീല്‍ തള്ളി

New Update

Advertisment

വയല്‍ നികത്തല്‍ സാധൂകരിക്കാന്‍ തോമസ് ചാണ്ടി സര്‍ക്കാരിന് നല്‍കിയ അപ്പീല്‍  തള്ളി. മുന്‍ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലാണ് തള്ളിയത്. നിലം നികത്തിയത് ലേക്പാലസ് റിസോര്‍ട്ടിലെ പാര്‍ക്കിംങ് ഗ്രൗണ്ടിന് വേണ്ടിയായിരുന്നു.

പാര്‍ക്കിംങ് ഗ്രൗണ്ട് പൊളിക്കണമെന്നും നികത്തിയ നിലം പൂര്‍വ സ്ഥിതിയിലാക്കണമെന്നും കാര്‍ഷികോത്പാദന കമ്മീഷന്‍ പറഞ്ഞു. 2014ല്‍ പദ്മ കുമാര്‍ നിലം നികത്തല്‍ സാധൂകരിച്ചെന്നും തോമസ് ചാണ്ടി വാദിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം തോമസ് ചാണ്ടിയുടെ വാദം കൂടി കേട്ട ശേഷം.

ടി.വി. അനുപമയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി ആദ്യം പോയത് ഹൈക്കോടതിയിലേക്കാണ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. തുടർന്നാണ് തോമസ് ചാണ്ടി കൃഷി വകുപ്പിന് മുന്നിൽ അപ്പീലുമായി പോയത്.

എന്നാൽ ടി.വി.അനുപമ നടത്തിയ ഹിയറിംഗും മറ്റ് നടപടിക്രമങ്ങളും പരിശോധിച്ച കൃഷിവകുപ്പ് നിർമാണം ചട്ടവിരുദ്ധം തന്നെയെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുൻ കളക്ടറുടെ ഉത്തരവ് ശരിവച്ച്, തോമസ് ചാണ്ടിയുടെ അപ്പീൽ തള്ളിയത്.

Advertisment