Advertisment

കായല്‍ കയ്യേറ്റം: കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

New Update

കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ വിജിലന്‍സിനും തോമസ് ചാണ്ടിക്കും നോട്ടീസ്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നമെന്നാണ് തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നത്.

publive-image

തോമസ് ചാണ്ടിക്കും എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കായൽ കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ആന്വേഷണം നടത്താനായിരുന്നു കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്.

Advertisment