Advertisment

തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു ; കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും

New Update

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചു. കോട്ടയം യൂണിറ്റിന് പകരം തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തില്‍ ഇല്ല. ആദ്യ സംഘമാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന റിപ്പോര്‍ട്ട് കൈമാറിയത്. വലിയകുളം-സീറോ ജെട്ടി റോഡ് ക്രമക്കേട് അന്വേഷിക്കുന്ന സംഘത്തെയാണ് മാറ്റിയത്.

Advertisment

publive-image

സ്വാഭാവിക നടപടിക്രമമാണെന്നാണ് ഇക്കാര്യത്തില്‍ വിജിലന്‍സിന്റെ വിശദീകരണം. പുതിയ സംഘത്തെ കേസന്വേഷണം ഏൽപിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ എൻ.സി.പി നേതാവ് മുജീബ് റഹ്മാൻ ആരോപിച്ചു.

വിജിലൻസിന്റെ കോട്ടയം യൂണിറ്റ് കാര്യക്ഷമമായ നിലയിലാണ് കേസ് അന്വേഷിച്ചത്. ഇതു പ്രകാരമാണ് തോമസ് ചാണ്ടിക്കെതിരെ കേസ് എടുത്തതെന്നും മുജീബ് റഹ്മാൻ ചൂണ്ടിക്കാട്ടുന്നു.

Thomas chandy
Advertisment