Advertisment

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തി; വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

New Update

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകളെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗിക്കാന്‍ തോമസ് ചാണ്ടി ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സീറോജെട്ടി റോഡിന് തുക അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തെന്നും റിപ്പോര്‍ട്ടിലുണ്ട്. കലക്ടര്‍മാരായിരുന്ന പി.വേണുഗോപാലും സൗരഭ് ജയിനും ചാണ്ടിക്ക് കൂട്ടുനിന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Advertisment

publive-image

അതേസമയം, ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. നേരത്തേ ജസ്്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കറും, എ.എം. സാപ്രെയും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

തുടര്‍ന്നാണ് പുതിയ ബെഞ്ചില്‍ ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും, ആലപ്പുഴ ജില്ലാകലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് തോമസ് ചാണ്ടിയുടെ ആവശ്യം.

Advertisment