Advertisment

കോട്ടയം - നിലമ്പൂർ ട്രെയിനിൽ സീസൺ ടിക്കറ്റ് അനുവദിക്കണം: തോമസ് ചാഴികാടൻ എം പി

New Update

publive-image

Advertisment

കോട്ടയം: പുനരാരംഭിക്കുന്ന കോട്ടയം - നിലമ്പൂർ ട്രെയിനുകളിൽ യാത്രക്കാർക്ക് സീസൺ ടിക്കറ്റ് അനുവദിക്കണമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജരോട് തോമസ് ചാഴികാടൻ എം പി ആവശ്യപെട്ടു.

ദീർഘനാളായി കോട്ടയം - എറണാകുളം, എറണാകുളം - നിലമ്പൂർ ആയി ഓടികൊണ്ടിരുന്ന പാസ്സന്ജർ ട്രെയിൻ ആണ് ഒറ്റ ട്രെയിൻ ആയി കോട്ടയം - നിലമ്പുർ ഓടിക്കുവാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ കോവിഡിന്റെ സാഹചര്യത്തിൽ സർവീസ് നിർത്തി വെച്ചിരുന്നു.

ഈ ട്രെയിൻ കോട്ടയം നിലമ്പൂർ ഒറ്റ ട്രെയിൻ ആയി പുനരാരംഭിക്കുവാനുള്ള റെയിൽവേയുടെ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ ഉദ്യോഗസ്ഥർ ഉൾപ്പടെ സ്ഥിരം യാത്രക്കാർ സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്ന സ്ഥാനത്ത് റിസർവേഷൻ എടുത്തു യാത്ര ചെയ്യണം എന്ന തീരുമാനം യാത്രക്കാർക്ക് വലിയ പ്രതിസന്ധിയാണ് വരുത്തിയിരിക്കുന്നത്.

ഈ തീരുമാനം റെയിൽവേ പിൻവലിച്ച്, പുതിയ കോട്ടയം - നിലമ്പൂർ ട്രെയിനിൽ റിസർവേഷൻ ഇല്ലാതെ സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുവാൻ അനുവദിക്കണമെന്ന് സതേൺ റെയിൽവേ ജനറൽ മാനേജരോട് തോമസ് ചാഴികാടൻ എം പി ടെലിഫോണിലൂടെയും ഇമെയിൽ വഴിയും ആവശ്യപെട്ടു. ഇക്കാര്യം പിന്നീട് അനുഭാവപൂർവം പരിഗണിക്കാമെന്ന് ജനറൽ മാനേജർ എം പി യെ അറിയിച്ചു.

thomas chazhikadan
Advertisment