Advertisment

വിവാദങ്ങള്‍ ഒരുവഴി ! പ്രചരണം ശക്തമാക്കി തോമസ്‌ ചാഴികാടന്‍. കോട്ടയത്ത് പോസ്റ്ററുകളും കട്ടൌട്ടറുകളും ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നുതുടങ്ങി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

പാലാ ∙ സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന്‍ പിജെ ജോസഫ് ഇടഞ്ഞുനില്‍ക്കുന്നതിനിടെ കോട്ടയത്തു യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍ പ്രചാരണ രംഗത്ത് സജീവമായി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് 18 മണിക്കൂര്‍ പൂര്‍ത്തിയാകും മുന്‍പ് കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലം കമ്മിറ്റികളിലും ചാഴികാടന്റെ ചിത്രം അടങ്ങിയ പോസ്റ്റര്‍ എത്തിച്ചുകഴിഞ്ഞു.

ഇന്ന് രാത്രിയും നാളെയുമായി മണ്ഡലത്തിലെ മുഴുവന്‍ കേന്ദ്രങ്ങളിലും പോസ്റ്റര്‍ പതിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. വൈകുന്നേരത്തോടെ ഏറ്റുമാനൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളില്‍ തോമസ്‌ ചാഴികാടന്റെ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു തുടങ്ങി. രാത്രിയും നാളെയുമായി മറ്റു നിയോജക മണ്ഡലങ്ങളിലും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയരും.

publive-image

തോമസ്‌ ചാഴികാടന്റെ വമ്പന്‍ കട്ടൌട്ടറുകള്‍ക്കുള്ള ഫോട്ടോ സെക്ഷനും രാവിലെ തന്നെ പൂര്‍ത്തിയായിരുന്നു. കട്ടൌട്ടറുകളും എത്രയുംവേഗം മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കും . വ്യക്തികളുമായും നേതാക്കളുമായുമുള്ള കൂടിക്കാഴ്ചകളുടെ തിരക്കിലായിരുന്ന സ്ഥാനാര്‍ഥി ഇതിനിടെ ചില പ്രധാനപെട്ട കേന്ദ്രങ്ങളില്‍ സന്ദര്‍ശനങ്ങളും നടത്തി.

മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെയും യു ഡി എഫിന്റെയും പ്രധാന നേതാക്കളെ ചാഴികാടന്‍ നേരില്‍ കാണുകയാണ്.  പി.ജെ.ജോസഫിനെ നേരില്‍ കാണാനും ശ്രമിക്കുന്നുണ്ട് .

 

chazhikadan ele 19
Advertisment