Advertisment

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി വിപുലീകരിക്കണം: തോമസ് ചാഴികാടന്‍ എംപി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ മൊത്തം 39.69 ലക്ഷം തൊഴിലാളികൾക്ക് തൊഴിൽ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളതിൽ, നിലവിൽ 20.22 ലക്ഷം തൊഴിലാളികൾ തൊഴിൽ ഉറപ്പ് പദ്ധതിയിൽ സജീവമായി ജോലി ചെയ്യുന്നു എന്ന് തോമസ് ചാഴികാടൻ എം.പിയെ, പാർലമെന്റിൽ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര ഗ്രാമ വികസന സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി അറിയിച്ചു.

കേരളത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഇതേവരെ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം 8.3 ലക്ഷം കുടുംബങ്ങൾക്ക് തൊഴിൽ നൽകുകയും 108.91 ലക്ഷം വ്യക്തി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. 2021 ജൂലൈ 30 വരെ കേരളത്തിൽ മൊത്തം രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 61,43,021ഉം സജീവ ജോബ് കാർഡ്‌കൾ 20,22,033ഉം ആണ്. ഇതിൽ കോട്ടയം ജില്ലയിൽ മാത്രം രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ എണ്ണം 3,25,726 ഉം സജീവ ജോബ് കാർഡ്‌കൾ 93,181 ഉം ആണ് .

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം ഒരു വര്ഷം നൂറു തൊഴിൽ ദിനങ്ങൾ ആണ് ഉറപ്പു നല്കുന്നതെങ്കിലും വരൾച്ചയോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുന്നപക്ഷം ആ പ്രദേശങ്ങളിൽ 150 തൊഴിൽ ദിനങ്ങൾവരെ സംസ്ഥാനങ്ങൾക്ക് സ്വന്തം വരുമാനത്തിൽ നിന്നും നടപ്പാക്കാവുന്നതാണ് എന്നും മന്ത്രി അറിയിച്ചു

ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിൽ തൊഴിലാളികളുടെ വേതന പരിഷ്കരണവും, പദ്ധതിക്കു കീഴിലുള്ള തൊഴിൽ ഉറപ്പ് ദിനങ്ങളുടെ വർദ്ധനവും, റബ്ബർ കൃഷി ഉൾപ്പെടെ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന ചെറുകിട നാമമാത്ര കർഷകരുടെ കൃഷികളും ഉൾപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു.

Advertisment