Advertisment

കാപ്പൻ മുന്നിലെത്തിയതിൽ ആശങ്കയില്ല  ,  ഇനി എണ്ണാൻ പോകുന്ന പഞ്ചായത്തുകളിലൽ നല്ല പ്രതീക്ഷയുണ്ട്‌ ; രാമപുരത്ത് പിന്നിലായത് പാർട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടൻ എംപി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ: പാലാ വോട്ടെണ്ണലിന്‍റെ ആദ്യ റൗണ്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ മുന്നിലെത്തിയതിൽ ആശങ്കയില്ലെന്ന് കോട്ടയം എംപി തോമസ് ചാഴികാടൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇനി എണ്ണാൻ പോകുന്ന പഞ്ചായത്തുകളിലൽ നല്ല പ്രതീക്ഷയുണ്ടെന്നും തോമസ് ചാഴികാടൻ പ്രതികരിച്ചു.

publive-image

എന്ത് കൊണ്ട് രാമപുരത്ത് പിന്നോട്ട് പോയി എന്ന കാര്യത്തിൽ വിലയിരുത്തലുകൾക്ക് സമയമായിട്ടില്ലെന്ന് പറ‌ഞ്ഞ ചാഴികാടൻ സ്വാഭാവികമായും ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് പ്രതികരിച്ചു.

pala ele
Advertisment