കേരള കോണ്‍ഗ്രസ് യു.പി.എയിലും യു.ഡി.എഫിലും തുടരും ; കേരള കോണ്‍ഗ്രസ് എം പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍  

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 17, 2019

ഡല്‍ഹി : കേരള കോണ്‍ഗ്രസ് എം പിളര്‍ന്നിട്ടില്ലെന്ന് തോമസ് ചാഴികാടന്‍ എം.പി. കേരള കോണ്‍ഗ്രസ് യു.പി.എയിലും യു.ഡി.എഫിലും തുടരുമെന്നും ചാഴികാടന്‍ പറഞ്ഞു.

പി.ജെ. ജോസഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ. പറഞ്ഞിരുന്നു. മാറ്റാന്‍ ആവശ്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചെയര്‍മാന്‍ സ്ഥാനത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായിരുന്നത്. പാര്‍ട്ടി ലീഡറെ തെരഞ്ഞെടുക്കാന്‍ ചെയര്‍മാന്‍ യോഗം വിളിക്കും. പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫും ചെയര്‍മാന്‍ ജോസ്.കെ മാണിയും എന്നതാണ് നിലപാടെന്നും റോഷി വ്യക്തമാക്കിയിരുന്നു.

×