Advertisment

വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ് കിടന്ന അന്യസംസ്ഥാന തൊഴിലാളിക്ക് രക്ഷകനായി കോട്ടയം എം പി തോമസ് ചാഴികാടന്‍

New Update

publive-image

കോട്ടയം: വഴിയിൽ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന അന്യസംസ്ഥാന തൊഴിലാളിയെ സ്വന്തം കാറിൽ ആശുപത്രിയിലെത്തിച്ച് കോട്ടയം എം പി തോമസ് ചാഴികാടൻ.

Advertisment

പാലായ്ക്കു സമീപം മുത്തേലിയിൽ ആണ് സംഭവം. തൊടുപുഴയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ ഐ ആന്റണിയുടെ ഇലക്ഷൻ പ്രചരണത്തിന് വേണ്ടി പോകുന്ന വഴിയായിരുന്നു സംഭവം.

വൈകുന്നേരം 6.30ന് മുത്തോലിയിൽ വെച്ച് രണ്ടു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്നാൽ അതുവഴി കടന്നുപോയ വാഹനങ്ങൾ ആരും ഇവരെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല. അപ്പോഴാണ് അതുവഴി വന്ന കോട്ടയം എം പി തോമസ് ചാഴികാടൻ വാഹനം നിർത്തുകയും വഴിയിൽ കിടന്ന അന്യസംസ്ഥാന തൊഴിലാളിയെ ഉടൻ തന്നെ കിടങ്ങൂരിലെ എൽഎൽഎം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിയുടെ കാൽ ഒടിയുകയും മറ്റു പരിക്കുകൾ ഏൽക്കുകയും ചെയ്തിരുന്നു. പരിക്കുപറ്റിയ അന്യസംസ്ഥാന തൊഴിലാളിയുടെ ചികിത്സാചെലവും എംപി വഹിച്ചു.ഡോക്ടറുമായി സംസാരിച്ച ശേഷമാണ് എംപി തൊടുപുഴയ്ക്ക് മടങ്ങിയത്.

Advertisment