Advertisment

ധനമന്ത്രിക്ക് വീണ്ടും തിരിച്ചടി; എത്തിക്‌സ് കമ്മിറ്റിക് മുമ്പാകെ ഹാജരാകണം

New Update

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് വിവരങ്ങള്‍ പരസ്യപ്പെടുത്തിയ ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാക ഹാജരാകണം. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കേണ്ടത്.

Advertisment

publive-image

മന്ത്രിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയം എത്തിക്‌സ് കമ്മിറ്റി പരിശോധിക്കട്ടെ എന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചത്.

കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെ പരസ്യവിമര്‍ശനം നടത്തിയ ധനമന്ത്രിയെ പേരെടുത്ത് പറയാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് അടുത്ത തിരിച്ചടി.

Thomas issac
Advertisment